Site iconSite icon Janayugom Online

ബംഗ്ലാദേശിൽ പരിശീലന വിമാനം തകർന്നുണ്ടായ അപകടത്തില്‍ മരണം 19 ആയി; നൂറിലേറെ പേർക്ക് പരിക്ക്

ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബി ജി ഐ എന്ന പരിശീലന വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ധാക്കയുടെ വടക്കൻ പ്രദേശമായ ഉത്തരയിലുള്ള ഒരു സ്കൂൾ‑കോളേജ് കാമ്പസിലേക്കാണ് ചൈനീസ് നിർമ്മിത ജെറ്റ് വിമാനം തകർന്നുവീണത്.

ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. പൈലറ്റ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് മുഹമ്മദ് തൗകിർ ഇസ്ലാം, 16 കുട്ടികൾ, രണ്ട് അധ്യാപകർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നൂറിലധികം പേർക്ക് പരിക്കേറ്റതായും ചിലർക്ക് ഗുരുതരമായ പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ സൈനിക ആശുപത്രി ഉൾപ്പെടെയുള്ള സമീപത്തെ മെഡിക്കൽ സൗകര്യങ്ങളിലേക്ക് പ്രവേശിപ്പിച്ചു. 

Exit mobile version