പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. വിവാഹസംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 27 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
പാകിസ്ഥാനിൽ പഞ്ചാബ്-സിന്ധ് അതിർത്തിക്കുസമീപമാണ് വിവാഹസംഘം സഞ്ചരിച്ച ബോട്ട് സിന്ധു നദിയിലേക്ക് മറിഞ്ഞത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. നൂറുപേരടങ്ങിയ വിവാഹ സംഘം പഞ്ചാബിലെ രജൻപൂരിൽ നിന്നും മച്ചയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ബോട്ടിന് താങ്ങാൻ കഴിയുന്നതിനേക്കാളും ആളുകൾ കയറിയതും നദിയിലെ ഉയർന്ന നീരൊഴുക്കുമാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. നീന്തൽ വിദഗ്ധരുൾപ്പടെ 30 ഓളം രക്ഷാപ്രവർത്തകർ നടത്തുന്നുണ്ട്.
അപകടത്തിൽപ്പെട്ട വിവാഹസംഘത്തിലെ മറ്റ് അംഗങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.
English summary;Death toll rises to 26 after boat capsize in Pakistan
You may also like this video;