Site iconSite icon Janayugom Online

ഒഡിഷ ട്രെയിൻ അപകടം: മരണസംഖ്യ 288 ആയി, കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി

ഒഡിഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ടെന്നും ഇവരിൽ 56 പേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ട്. അപകട സ്ഥലത്തും ദുരന്തത്തില്‍ പരിക്കേറ്റവരേയും പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചു. ദുരന്തത്തിന് കാരണക്കാരായവരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് ഉച്ചയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ദുരന്തത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ട് 6.55നാണ് ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചുകയറിയത്. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോവുക ആയിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.

Eng­lish Sum­ma­ry: Death toll ris­es to 288; PM Modi vis­its Odisha train acci­dent survivors
You may also like this video

Exit mobile version