ഉക്രെയ്നിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് നടപടികൾ സർക്കാർ പരിഗണിക്കുകയാണെന്ന് അറ്റോർണി ജനറൽ (എജി) സുപ്രീം കോടതിയിൽ അറിയിച്ചു. ഉക്രെയ്നിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് അറ്റോർണി ജനറൽ ഇക്കാര്യം അറിയിച്ചത്.
വിദ്യാർത്ഥികളിൽ നിന്ന് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഉക്രെയ്നിൽ നിന്ന് 22,000 ത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായും ഇനിയും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
english summary;Decision on evacuated students’ future soon, AG tells Supreme Court
you may also like this video;