Site iconSite icon Janayugom Online

കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ തീരുമാനം ഇന്ന്

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയക്ടര്‍ ഇന്ന് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചേക്കും. മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ കെജ്രിവാളാണെന്ന് ആരോപിച്ചുള്ള കുറ്റപത്രമാകും ഡൽഹി റൗസ്‌ അവന്യു കോടതിയിലെ പ്രത്യേക ജഡ്‌ജി മുമ്പാകെ സമർപ്പിക്കുക.

ഇന്ന് കെജ്രിവാളിന് ‌ ഇടക്കാലജാമ്യം അനുവദിക്കുന്നതിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കാനിരിക്കെയാണ്‌ തിരക്കിട്ട നീക്കം. ഇടക്കാലജാമ്യം അനുവദിച്ചാലും കെജ്രിവാളിന് ‌ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനാകില്ലെന്ന്‌ കോടതി കഴിഞ്ഞ വാദംകേൾക്കലിൽ അറിയിച്ചിരുന്നു. അതിനിടെ, ഇടക്കാലജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത്‌ ഇഡി സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലവും സമർപ്പിച്ചു.

തെരഞ്ഞെടുപ്പ്‌ നടക്കുന്നെന്ന ഒറ്റക്കാരണത്താൽ ജാമ്യം അനുവദിക്കുന്നത്‌ തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന്‌— ഇഡി ഡെപ്യൂട്ടി ഡയറക്ടർ ഭാനുപ്രിയ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവർത്തിച്ചു.കെജ്രിവാളിന് ‌ ഔദ്യോഗികകൃത്യങ്ങൾ നിർവഹിക്കാൻ ജയിലിൽ ഓഫീസ്‌ ഏർപ്പെടുത്താൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകൻ ശ്രീകാന്ത്‌ പ്രസാദ്‌ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞദിവസം ലക്ഷം രൂപ പിഴയിട്ട്‌ തള്ളിയിരുന്നു.

Eng­lish Summary:
Deci­sion on Kejri­wal’s inter­im bail today

You may also like this video:

Exit mobile version