Site iconSite icon Janayugom Online

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിന്റെ നിറം മാറ്റാൻ തീരുമാനം

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിന്റെ നിറം മാറ്റാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തൊഴിലാളി സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് തീരുമാനം. നിലവിലെ നീല ഷര്‍ട്ടും കടും നീല പാൻ്റിൽ നിന്നും കാക്കി യൂണ്ഫോം വീണ്ടും കാക്കി കളറാക്കാനാണ് ആവശ്യം. ഇതേ തുടര്‍ന്ന് ജനുവരി മുതൽ കാക്കിയിലേക്ക് മാറാനാണ് തീരുമാനം.

ഇക്കാര്യത്തിൽ തൊഴിലാളി യൂണിയനുകൾ സിഎംഡിയുമായി ചർച്ച നടത്തി. കാക്കി യൂണിഫോമിന് പകരം 2015 മുതലാണ് നിലവിലെ നീല നിറത്തിലേക്ക് യൂണിഫോം മാറ്റം വരുത്തിയത്. കാക്കി യൂണിഫോം എന്ന ജീവനക്കാരുടെ ആവശ്യത്തോട് സിഎംഡി അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ യൂണിഫോമിനുള്ള ഓർഡർ മാനേജ്മെന്റ് വൈകാതെ പുറത്തിറക്കുമെന്നാണ് സൂചനകൾ.

Eng­lish Sum­ma­ry: Deci­sion to change the col­or of uni­form of KSRTC employees
You may also like this video

YouTube video player
Exit mobile version