Site iconSite icon Janayugom Online

കോവിഡ് ; മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനം

ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പരീക്ഷകൾ മാർച്ച് മാസം നടത്താൻ നിശ്ചയിച്ചതായി കേരള പിഎസ്‌സി അറിയിച്ചു. 2022 മാർച്ച് 29ലെ ഓൺലൈൻ പരീക്ഷകൾ മാർച്ച് 27ാം തീയതി ഞായറാഴ്ചയിലേക്കും 30ാം തീയതി രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ 31ാം തീയതി ഉച്ചക്ക് ശേഷവും നടത്താൻ തീരുമാനിച്ചതായി കേരള പിഎസ്‌സി അറിയിച്ചു. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ 2022 മാർച്ച് മാസത്തെ പുതുക്കിയ പരീക്ഷ കലണ്ടർ പിഎസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനുവരി 30ന് നടത്താനിരുന്ന വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷ നാളെ നടക്കും. ഞായറാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ തസ്തികയിലേക്ക് 2022 ജനുവരി 30ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തേണ്ടിയിരുന്ന ഒഎംആർ പരീക്ഷ പുനർ നിശ്ചയിച്ച് 2022 ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 വരെനടത്തുന്നതാണ്. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി അതാതു പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

eng­lish sum­ma­ry; Deci­sion to con­duct post­poned PSC exams in March

you may also like this video;

Exit mobile version