Site iconSite icon Janayugom Online

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇടിവ്; മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിലയും കുത്തനെ ഇടിഞ്ഞു

ആദ്യമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇടിവ്. ഇതോടെ സോഷ്യല്‍ മീഡിയ വമ്പന്റെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരി വില കുത്തനെ കുറഞ്ഞു. മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിലയില്‍ 20 ശതമാനം ഇടിവാണ് സംഭവിച്ചത്. തൊട്ടുമുന്‍പത്തെ ത്രൈമാസത്തിനേക്കാള്‍ ഫേസ്ബുക്കിന്റെ പ്രതിദിന ആക്ടിവ് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതാണ് ഓഹരി വിലയെ സ്വാധീനിച്ചത്. തൊട്ടുമുന്‍പത്തെ ത്രൈമാസത്തില്‍ ഫേസ്ബുക്കിന്റെ ആഗോള പ്രതിദിന ആക്ടീവ് ഉപയോക്താക്കള്‍ 1.930 ബില്യണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് 1.929 ബില്യണ്‍ ആണ്.

ആപ്പിള്‍ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വരുത്തിയ പ്രൈവസി മാറ്റങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയായെന്ന് മെറ്റാ പറയുന്നു. ടിക് ടോക്, ഗൂഗിളിന്റെ യുട്യൂബ് എന്നിവരില്‍ നിന്ന് കനത്ത വെല്ലുവിളിയും നേരിടുന്നുണ്ട്. ഇത്തരം സോഷ്യല്‍ മീഡിയകളിലേക്ക് ഉപയോക്താക്കളുടെ സമയവും ശ്രദ്ധയുമെല്ലാം വീതിക്കപ്പെട്ടത് വരുംമാസങ്ങളിലും മെറ്റാ പ്ലാറ്റ്ഫോംസിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. 

ഗൂഗിളിന് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റല്‍ ആഡ് പ്ലാറ്റ്ഫോമിന്റെ ഉടമകളാണ് മെറ്റ. നാലാംപാദ ഫലം വന്നതോടെ മെറ്റാ പ്ലാറ്റ്ഫോംസിന്റെ വിപണി മൂല്യത്തില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ നഷ്ടം നേരിട്ടു. മറ്റ് ടെക് ഓഹരികളുടെയും വില ഇടിയുന്നതിന് ഇത് ഇടയാക്കി. ട്വിറ്റര്‍, പിന്റെറസ്റ്റ് എന്നിവയുടെയെല്ലാം മൂല്യവും ഇടിഞ്ഞു. 

ENGLISH SUMMARY:Decline in the num­ber of Face­book users; Shares of Meta Plat­forms also fell sharply
You may also like this video

Exit mobile version