Site iconSite icon Janayugom Online

അടിമാലിയിൽ കൂലിത്തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

അടിമാലിയില്‍ കൂലിത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഹിൽസിന്റെ ബോർമയ്ക്ക് സമീപം കിണർ, മണ്ണ് എന്നിവയുടെ പണി ചെയ്യുന്ന ക്രിസ്തുരാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ട്. അടിമാലിപോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Eng­lish Sum­ma­ry: Decom­pos­ing body of labor­er found in Adimali

You may like this video also

Exit mobile version