Site iconSite icon Janayugom Online

മാനനഷ്ട്ട കേസ്; എബിസി ന്യൂസ് ഡൊണാൾഡ് ട്രംപിന് ഒന്നര കോടി ഡോളർ നൽകും

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരായ പരാമർശം നടത്തിയ കേസിൽ എബിസി ന്യൂസ് ഒന്നരക്കോടി ഡോളർ നഷ്ടപരിഹാരം നൽകും.എബിസി ന്യൂസ് അവതാരകൻ ജോർജ് സ്റ്റാഫാനോപൗലോസിന്റെ ‘ദിസ് വീക്ക്’ പരിപാടിക്കിടെ കഴിഞ്ഞ മാർച്ച് 10നു നടത്തിയ പരാമർശമാണ് കേസിനിടയാക്കിയത്. എഴുത്തുകാരി ഇ ജീൻ കാരൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ ട്രംപിന് നിയമപരമായ ബാധ്യതയുണ്ടെന്നായിരുന്നു പരാമർശം. 

പരാമർശത്തിൽ മാപ്പപേക്ഷിച്ച് ചാനൽ രംഗത്തെത്തുകയും ചെയ്തു. കേസ് തീർക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന് ഡോളർ നൽകുക . പ്രസിഡൻഷ്യൽ ഫൗണ്ടേഷനും മ്യൂസിയത്തിനുമായിരിക്കും പണം നൽകുക. ഇതിന് പുറേമ ട്രംപിന്റെ കോടതി ചെലവിനത്തിലേക്ക് ഒരു മില്യൺ ഡോളറും നൽകും. കാരളിന്റെ കേസിൽ ട്രംപിനു പങ്കുണ്ടെന്ന് കഴിഞ്ഞ വർഷം കോടതി കണ്ടെത്തി 50 ലക്ഷം ഡോളർ പിഴ വിധിച്ചിരുന്നു. എന്നാൽ ന്യൂയോർക്കിലെ നിയമപ്രകാരം ട്രംപ് ബലാത്സംഗം ചെയ്തു എന്ന് വിധിയിൽ പറയുന്നില്ല.

Exit mobile version