Site iconSite icon Janayugom Online

അപകീർത്തി കേസ്; ഷാജൻ സ്‌കറിയ അറസ്റ്റില്‍

അപകീർത്തികരമായി വാർത്ത നൽകി എന്ന പരാതിയിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മാഹി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറുനാടൻ മലയാളി ചാനൽ വഴി നൽകിയ വാർത്ത വ്യക്തിപരമായ ജീവിതത്തെ ബാധിച്ചു എന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം ഷാജൻ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.

updat­ing…

Exit mobile version