Site icon Janayugom Online

പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; നാല് പേർ അറസ്റ്റിൽ

രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ പാകിസ്ഥാന്‍ ഏജന്റ് എന്ന് സംശയിക്കുന്ന ആള്‍ക്ക് ചോർത്തി നൽകിയ നാല് പേർ ഒഡിഷയിൽ അറസ്റ്റിൽ. ബസന്ത ബെഹെറ, എസ് കെ ഫുസാഫിർ, പ്രകാശ് ബെഹെറ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയുടെ പേര് പൊലീസ് പുറത്തു വിട്ടിട്ടില്ല. ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) കരാർ ജീവനക്കാരെയാണ് ബലാസൂർ സ്പെഷ്യൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വളരെ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് ഇവർ കൈമാറിയതെന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽപൊലീസ് സംഘം അന്വേഷണം ആരംഭിച്ചത്. ഡിആർഡിഒയിലെ ചിലർ വിദേശ വ്യക്തികളുമായി സംശയകരമായ വിധത്തിലുള്ള ആശയവിനിമയം നടത്തുന്നുണ്ടെന്നും നിരവധി ഐഎസ്ഡി കോളുകളിൽ കൂടി പാക് ഏജന്റുമാരെ ബന്ധപ്പെട്ടതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേർ അറസ്റ്റിലായതെന്നും ബലാസുർ പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

Eng­lish Sum­ma­ry: Defense secrets leaked; Four arrested

You may like this video also

Exit mobile version