Site iconSite icon Janayugom Online

ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ചു; പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ചതിന് പമ്പ് ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ കേസില്‍ 19 വയസ്സുകാരായ പത്തനംതിട്ട സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. മണി (79) ആണ് മര്‍ദ്ദനത്തിന് ഇരയായത്. രൂപമാറ്റം
വരുത്തിയ നമ്പര്‍ രേഖപ്പെടുത്തിയ ബൈക്കിലെത്തിയ പ്രതികള്‍ 500 രൂപ നല്‍കിയ ശേഷം 50 രൂപയുടെ പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചില്ലറ തരാന്‍ ബുദ്ധിമുട്ടാകുമെന്ന് ജീവനക്കാരന്‍ അവരെ അറിയിച്ചുെങ്കിലും പിന്നീട് 50 രൂപയ്ക്ക് ബൈക്കില്‍ ഇന്ധനം നിറച്ചു നല്‍കുകയായിരുന്നു. ശേഷം
വാങ്ങിയ 500 രൂപയ്ക്ക് ബാക്കി 450 രൂപ നല്‍കാന്‍ വൈകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പിന്നീട് ഇവര്‍ പമ്പിലെ ജീവനക്കാരനെ ക്രൂരമായി
മര്‍ദ്ദിക്കുകയായിരുന്നു.

Exit mobile version