Site iconSite icon Janayugom Online

ഡല്‍ഹി വായുമലിനീകരണം; നാലാംഘട്ട നിയന്ത്രണം ഇന്ന് മുതല്‍

വായുമലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹി കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്. വായുമലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായുള്ള ഗ്രാപ്പ് നാലാംഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുകയെന്ന് കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ ഡീസല്‍ ചരക്ക് ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.

ആവശ്യ വസ്തുക്കള്‍ എത്തിക്കുന്ന ഭാരവാഹനങ്ങള്‍ക്ക് പ്രവേശനുമതി ലഭിക്കും. എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക്, ബിഎസ് ആറ് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് നിരോധനമില്ല. ഇന്നലെ വായുമലിനീകരണ തോത് 441 ആയി ഉയര്‍ന്നിരുന്നു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാഴ്ചാപരിധി രാവിലെ 800 മീറ്ററായി കുറഞ്ഞു. 107 വിമാനങ്ങള്‍ വൈകി. മൂന്നു വിമാനങ്ങള്‍ റദ്ദാക്കി.

Exit mobile version