ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി അറസ്റ്റില്‍. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റിലായ സർജൻ അൽഫലാ യൂണിവേഴ്സിറ്റിയിലേക്ക് പലതവണ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ, സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ നബി ഈ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ നൂഹിൽ അടക്കം വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്. സ്ഫോടനക്കേസിൽ നേരത്തെ ഉമർ നബിയുടെ ബന്ധുക്കളടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹി സ്ഫോടനം; പത്താൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി പിടിയിൽ

