Site iconSite icon Janayugom Online

ഡല്‍ഹി ചലോ മാര്‍ച്ച്:കര്‍ഷകരെ ശംഭു അതിര്‍ത്തിയില്‍ ക്രൂരമായി നേരിട്ട് പൊലീസ്

കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കര്‍ഷകര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷം ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്ക് എന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ചലോ ഡല്‍ഹി മാര്‍ച്ച് നവംബര്‍ 7ന് തീരുമാനിച്ചതാണെന്നും സംഘര്‍ഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം, ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കർഷക നേതാക്കൾ കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാന പരമായി മാർച്ച് നടത്തുമെന്നും അറിയിച്ചു.

അതേ സമയം ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സർക്കാർ വിശദമാക്കി. പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട പറഞ്ഞു.

Eng­lish Summary:
Del­hi Cha­lo March: Farm­ers bru­tal­ly attacked by police at Shamb­hu border

You may also like this video:

Exit mobile version