ബിജെപിയുടെ സവര്‍ണ്ണ താല്‍പര്യവും, മനോഭാവവും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയിലൂടെ വീണ്ടും വെളിവായിരിക്കുന്നു.സമൂഹത്തില്‍ അറിവിന്റെ ജ്വാല തെളിയിച്ചത് ബ്രാഹ്മണരാണെന്നും അതുകൊണ്ട് തന്നെ എല്ലാ സര്‍ക്കാരുകളും ബ്രാഹ്മണരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്.
സമൂഹത്തില്‍ അറിവിന്റെ ജ്വാല തെളിയിച്ചത് നമ്മുടെ ബ്രാഹ്‌മണ സമൂഹമാണ്. അവര്‍ വേദങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വേദങ്ങളിലൂടെയും മാത്രമേ സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കഴിയൂ. മതം പ്രചരിപ്പിച്ചും സല്‍സ്വഭാവം വളര്‍ത്തിയെടുത്തും ബ്രാഹ്‌മണർ എല്ലായ്‌പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏത് സര്‍ക്കാര്‍ അധികാരത്തിലായാലും ബ്രാഹ്‌മണ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം രേഖ ഗുപ്ത പറഞ്ഞുപ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യപക പ്രതിഷേധമാണ് ഇവർക്ക് നേരെ ഉയരുന്നുണ്ട്

