Site iconSite icon Janayugom Online

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഡൽഹി

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കൂടുതൽ സംസ്ഥാനങ്ങൾ. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കില്ലെന്ന് ഡൽഹി സർക്കാർ. ഇന്ന് ചേർന്ന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി യോഗത്തിലാണ് തീരുമാനം. നേരത്തെ മാസ്ക് ധരിക്കാതിരുന്നാൽ 500 രൂപ പിഴ ചുമത്തിയിരുന്നു.

ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ അധ്യക്ഷതയിലാണ് ഡിസാസ്റ്റർ മാനേജ്മെന്റ് യോഗം ചേർന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തു. നിയന്ത്രണത്തിൽ ഇളവ് വരുത്തിയെങ്കിലും മാസ്ക് ധാരണം തുടരണമെന്ന് സർക്കാർ നിർദ്ദേശിച്ചു. പകർച്ചവ്യാധി നിയമവും തുടരും.

നേരത്തെ 2000 രൂപ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഡിഡിഎംഎ യോഗത്തിൽ തുക കുറച്ചു. രാജ്യ തലസ്ഥാനത്ത് കോവിഡ് സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്.

Eng­lish summary;Delhi eas­es covid restrictions

You may also like this video;

Exit mobile version