ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 8.10 ‑ഓടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. തുടർഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാർട്ടിയും കാൽനൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപിയും തമ്മിലാണ് പ്രധാനമത്സരം.
എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ബി.ജെ.പി.ക്കാണ് മുൻതൂക്കം.70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020‑ൽ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്.

