ഡല്‍ഹി മദ്യനയക്കേസില്‍ പ്രതിയായ വ്യവസായി ദിനേശ് അറോറ മാപ്പ് സാക്ഷിയാകും. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ കേസിലാണ് സിബിഐയുടെ നിര്‍ണായകനീക്കം. ദിനേശ് അറോറയ്ക്ക് കഴിഞ്ഞ ആഴ്ച ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. അറോറയുടെ ജാമ്യത്തെ സിബിഐ എതിര്‍ത്തിരുന്നില്ല. കേസിൽ അറോറ സാക്ഷിയാകുമെന്ന് കാണിച്ച് സിബിഐ കോടതിയിൽ അപ്പീല്‍ നൽകി. ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും നിർണായക വിവരങ്ങൾ നൽകിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. പുതിയ നീക്കം ഡല്‍ഹി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
അരവിന്ദ് കെജ്‌രിവാള്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തില്‍ വന്‍ അഴിമതി ആരോപിച്ച ലെഫ്. ഗവര്‍ണര്‍ വി കെ സക്സേനയാണ് കേസില്‍ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ആംആദ്മി സര്‍ക്കാര്‍ പുതിയ മദ്യനയം റദ്ദാക്കി പഴയ നയം പുനഃസ്ഥാപിച്ചിരുന്നു.
English Summary: Delhi liquor policy case industrialist to be a witness
You may also like this video