June 3, 2023 Saturday

ഡല്‍ഹി മദ്യനയക്കേസ് വ്യവസായി മാപ്പുസാക്ഷിയാകും

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2022 10:54 pm

ഡല്‍ഹി മദ്യനയക്കേസില്‍ പ്രതിയായ വ്യവസായി ദിനേശ് അറോറ മാപ്പ് സാക്ഷിയാകും. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ കേസിലാണ് സിബിഐയുടെ നിര്‍ണായകനീക്കം. ദിനേശ് അറോറയ്ക്ക് കഴിഞ്ഞ ആഴ്ച ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. അറോറയുടെ ജാമ്യത്തെ സിബിഐ എതിര്‍ത്തിരുന്നില്ല. കേസിൽ അറോറ സാക്ഷിയാകുമെന്ന് കാണിച്ച് സിബിഐ കോടതിയിൽ അപ്പീല്‍ നൽകി. ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും നിർണായക വിവരങ്ങൾ നൽകിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. പുതിയ നീക്കം ഡല്‍ഹി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. 

അരവിന്ദ് കെജ്‌രിവാള്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തില്‍ വന്‍ അഴിമതി ആരോപിച്ച ലെഫ്. ഗവര്‍ണര്‍ വി കെ സക്സേനയാണ് കേസില്‍ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ആംആദ്മി സര്‍ക്കാര്‍ പുതിയ മദ്യനയം റദ്ദാക്കി പഴയ നയം പുനഃസ്ഥാപിച്ചിരുന്നു.

Eng­lish Sum­ma­ry: Del­hi liquor pol­i­cy case indus­tri­al­ist to be a witness

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.