Site iconSite icon Janayugom Online

ഡൽഹിയിൽ വാനര വസൂരിയെന്ന് സംശയിക്കുന്നയാൾ വിദേശത്ത് യാത്ര ചെയ്തതായി റിപ്പോർട്ട്

ഡൽഹിയിൽ വാനര വസൂരിയെന്ന് സംശയിക്കുന്നയാൾ ഒരു മാസം മുമ്പ് വിദേശയാത്ര നടത്തിയതായി അധികൃതർ അറിയിച്ചു. ഇയാളുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ ഇതുവരെ നാല് വാനര വസൂരി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നെണ്ണം കേരളത്തിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരെണ്ണം ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ ആദ്യമായി വാനരവസൂരി സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില ത‍‍‍‍ൃപ്തികരമാണെന്ന് അരോഗ്യ വിദഗ്ദര്‍ അറിയിച്ചു.

ഡൽഹിയിൽ 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശ യാത്ര നടത്തിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

കൊല്ലം ജില്ലയിലാണ് രാജ്യത്തെ തന്നെ ആദ്യ കേസ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും വാനര വസൂരി വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മേയിൽ രോഗവ്യാപനം സ്ഥിരീകരിച്ചശേഷം ഇത് രണ്ടാംതവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ലോകാരോഗ്യസംഘടന പരിഗണിച്ചത്.

യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്കനുസരിച്ച് 71 രാജ്യങ്ങളിലായി 15,400 വാനര വസൂരി സ്ഥിരീകരിച്ചിട്ടുണ്ട്.

Eng­lish summary;Delhi Mon­key­pox Sus­pect Had Trav­elled Abroad: Report

You may also like this video;

Exit mobile version