ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിന്മുന്നോടിയായിവോട്ടര്മാരെഭീഷണിപ്പെടുത്തുന്നുവെന്നും സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നുമാരോപിച്ച് .യുവമോര്ച്ചയുടെപ്രവര്ത്തകര്ക്കെതിരെ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്തും ചെയ്യുമെന്ന തരത്തിലാണ് ബിജെപി നില്‍ക്കുന്നതെന്നും ബിജെപിയുടെ പാത പിന്തുടര്ന്ന് അഴിമതി നടത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങളുടെ രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
സിഎഎ- എന്‍ആര്‍സി, ഡല്‍ഹി കലാപം പോലുള്ള വിഷയങ്ങളില്‍ അരവിന്ദ് കെജ്രിവാള് മൗനം പാലിക്കുകയാണ് ചെയ്തതെന്നും എംസിഡി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ബിജെപി യുവമോര്‍ച്ച അക്രമപാത തെരഞ്ഞെടുത്തപ്പോഴും ആം ആദ്മി അധ്യക്ഷന്‍ പ്രതികരിച്ചില്ലെന്നും ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അനില്‍ ചൗധരി ആരോപിച്ചു.
English Summary:
Delhi Municipal Corporation Election; Congress is ready to file a complaint against the workers of Yuva Morcha
You may also like this video: