19 May 2024, Sunday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
November 22, 2022 11:53 am

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്മുന്നോടിയായിവോട്ടര്‍മാരെഭീഷണിപ്പെടുത്തുന്നുവെന്നും സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നുമാരോപിച്ച് .യുവമോര്‍ച്ചയുടെപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്തും ചെയ്യുമെന്ന തരത്തിലാണ് ബിജെപി നില്‍ക്കുന്നതെന്നും ബിജെപിയുടെ പാത പിന്തുടര്‍ന്ന് അഴിമതി നടത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങളുടെ രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

സിഎഎ- എന്‍ആര്‍സി, ഡല്‍ഹി കലാപം പോലുള്ള വിഷയങ്ങളില്‍ അരവിന്ദ് കെജ്‌രിവാള്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്നും എംസിഡി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ബിജെപി യുവമോര്‍ച്ച അക്രമപാത തെരഞ്ഞെടുത്തപ്പോഴും ആം ആദ്മി അധ്യക്ഷന്‍ പ്രതികരിച്ചില്ലെന്നും ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അനില്‍ ചൗധരി ആരോപിച്ചു.

Eng­lish Summary:
Del­hi Munic­i­pal Cor­po­ra­tion Elec­tion; Con­gress is ready to file a com­plaint against the work­ers of Yuva Morcha

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.