Site iconSite icon Janayugom Online

ഡല്‍‍ഹി മുൻസിപ്പല്‍ കോര്‍പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും കോടീശ്വരന്മാര്‍

ഡല്‍ഹി മുൻസിപ്പല്‍ കോര്‍പറേഷൻ (എംസിഡി) തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 65 ശതമാനം ബിജെപി നേതാക്കളും കോടീശ്വരന്മാര്‍. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബിജെപിക്ക് 249 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇതില്‍ 162 പേരും (65 ശതമാനം) എഎപിയിൽ നിന്നുള്ള 248 പേരിൽ 148 (60 ശതമാനം) കോൺഗ്രസിലെ 245 സ്ഥാനാർത്ഥികളിൽ 107 (44 ശതമാനം) പേര്‍ക്കും ഒരു കോടിയിലധികമാണ് ആസ്തി. 

സമ്പന്നരായ ആദ്യ 10 സ്ഥാനാർത്ഥികളിൽ അഞ്ച് പേര്‍ ബിജെപിയാണ്. മൂന്നുപേര്‍ എഎപിയിലും രണ്ട് പേര്‍ സ്വതന്ത്രരുമാണ്. കോൺഗ്രസില്‍ നിന്നുള്ളവരില്ല. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ബിജെപിക്കാണ്. രാം ദേവ് ശർമ 66 കോടി, നന്ദിനി ശർമ 49.84 കോടി എന്നിവയാണ് അവരുടെ ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്നാമത്തെത് എഎപി സ്ഥാനാര്‍ത്ഥി ജിതേന്ദര്‍ ബന്‍സാലയാണ്. 48.27 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തിയ ആസ്തി.
റിപ്പോർട്ട് പ്രകാരം 643 (48 ശതമാനം) സ്ഥാനാര്‍ത്ഥികള്‍ ദരിദ്രരാണ്. എഡിആർ വിശകലനം ചെയ്ത 1,336 സ്ഥാനാർത്ഥികളിൽ 556 പേരും കോടീശ്വരന്മാരാണ്.

Eng­lish Sum­ma­ry: Del­hi Munic­i­pal Cor­po­ra­tion Elec­tion: Most of the BJP can­di­dates are millionaires

You may also like this video

Exit mobile version