Site iconSite icon Janayugom Online

ഡല്‍ഹി ഓര്‍ഡിനന്‍സ്: ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി ഭരണം കൈപ്പിടിയിലാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ഓര്‍ഡിനന്‍സിന്റെ ഭാവി ചോദ്യം ചെയ്ത് എഎപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്നു പരിഗണനയ്ക്ക് വരുന്നത്. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാകും കേസ് പരിഗണിക്കുക. കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് എഎപിയുടെ അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വി ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സ് പൂര്‍ണമായും റദ്ദാക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. 

Eng­lish Sum­ma­ry: Del­hi Ordi­nance: The peti­tion will be heard today

You may also like this video

Exit mobile version