Site icon Janayugom Online

ഡല്‍ഹി പൊലീസിന് തിരിച്ചടി:പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ഡല്‍ഹി പൊലീസിന് തിരിച്ചടി ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നു സുപ്രീംകോടതി.ഉടന്‍ വിട്ടയക്കാനും നിര്‍ദേശം.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യത്തിലാണ് ഡല്‍ഹി പൊലീസ് പ്രത്യേക സെല്‍ പ്രബീറിനെയും അമിത് ചക്രവര്‍ത്തിയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിനെതിരെയും യുഎപിഎ ചുമത്തിയ പൊലീസ് ഓഫീസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പ്രബീര്‍ പുരകായസ്തയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ എഫ്‌ഐആറില്‍ ചുമത്തിയിരുന്നത്.

കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുര്‍കായസ്ത പദ്ധതിയിട്ടു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങള്‍ എഫ്ഐആറില്‍ ഉന്നയിച്ചിരുന്നു.

Eng­lish Summary:
Del­hi Police hit back: Supreme Court says Pra­bir Purkayas­ta’s arrest illegal

You may also like this video:

Exit mobile version