രാജസ്ഥാൻ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ജയ്പൂരിൽ. പീഡനപരാതിയെ തുടര്‍ന്നാണ് മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിതിനെ തേടി പൊലീസ് എത്തിയത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകളിൽ പൊലീസ് പരിശോധന നടത്തി.
എന്നാൽ രോഹിതിനെ കണ്ടെത്താനായില്ല. ഇയാൾ ഒളിവിൽ പോയതായാണ് വിവരം. 23കാരിയായ യുവതിയാണ് മന്ത്രിയുടെ മകനെതിരെ പീഡന പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ജനുവരി എട്ട് മുതൽ ഏപ്രിൽ 17 വരെ പലപ്രാവശ്യം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
രോഹിത് തന്നെ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയാണ് മഹേഷ് ജോഷി.
English summary;delhi police reach jaipur for arrest the son of Rajasthan minister
You may also like this video;