Site icon Janayugom Online

ഡല്‍ഹി: മലിനീകരണം അതിരൂക്ഷം

ഡല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. 500 ന് മുകളിലാണ് നിലവിലെ വായു ഗുണനിലവാര സൂചിക. ഡല്‍ഹിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം മോശമായതോടെ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാനിന്റെ സ്റ്റേജ്-3 പ്രകാരം എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ വീണ്ടും നിയന്ത്രണങ്ങള്‍ കഴിഞ്ഞദിവസം മുതല്‍ നടപ്പിലാക്കിയിരുന്നു. 

പുതിയ നിയന്ത്രണ പ്രകാരം പാറപൊട്ടിക്കലിനും ഖനനത്തിനും ഉള്‍പ്പെടെ വിലക്ക് ബാധകമാകും. ഇത് രണ്ടാം വട്ടമാണ് ഈ വര്‍ഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കാറ്റിന്റെ ഗതിവേഗം കുറഞ്ഞതും പുകമഞ്ഞ് മൂടിയ അന്തരീക്ഷവും ശൈത്യം പിടിമുറുക്കിയതുമാണ് അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാക്കിയത്. നിലവില്‍ ഒമ്പത് ഡിഗ്രിയാണ് ഡല്‍ഹിയിലെ കുറഞ്ഞ താപനില. ഉത്തരേന്ത്യയില്‍ ഇക്കുറി ക്രിസ്മസിനു ശേഷം ശൈത്യം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതി രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. 

Eng­lish Summary;Delhi: Pol­lu­tion is extreme

You may also like this video

Exit mobile version