നഗരത്തിലെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നാളെ മുതല്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ വായു നിലവാര സൂചിക തുടര്‍ച്ചയായ രണ്ടാം ദിവസവും ഗുരുതരമായി തുടരുകയാണ്. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് ആണ് വായു നിലവാര സൂചിക പുറത്തുവിടുന്നത്.
നാളെ മുതല്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിടണമെന്നും അഞ്ച് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ക്ലാസ് മുറികള്‍ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഇത് കൂടാതെ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക പദ്ധതി കൊണ്ടുവരുന്നത് ആലോചനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Delhi Primary Classes To Be Closed From Tomorrow As Air Pollution Worsens
You may also like this video