19 May 2024, Sunday

Related news

May 16, 2024
May 13, 2024
May 12, 2024
May 11, 2024
May 10, 2024
May 8, 2024
May 7, 2024
May 6, 2024
April 23, 2024
April 19, 2024

ഡല്‍ഹിയിലെ വായു മലിനീകരണം: നാളെ മുതല്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിടും

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2022 12:36 pm

നഗരത്തിലെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നാളെ മുതല്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ വായു നിലവാര സൂചിക തുടര്‍ച്ചയായ രണ്ടാം ദിവസവും ഗുരുതരമായി തുടരുകയാണ്. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് ആണ് വായു നിലവാര സൂചിക പുറത്തുവിടുന്നത്. 

നാളെ മുതല്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിടണമെന്നും അഞ്ച് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ക്ലാസ് മുറികള്‍ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഇത് കൂടാതെ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക പദ്ധതി കൊണ്ടുവരുന്നത് ആലോചനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Del­hi Pri­ma­ry Class­es To Be Closed From Tomor­row As Air Pol­lu­tion Worsens
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.