Site iconSite icon Janayugom Online

ഡല്‍ഹി കലാപം: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡല്‍ഹി പൊലീസ്. ഡല്‍ഹി കലാപം സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമമായിരുന്നുവെന്നും സി‌എ‌എയ്‌ക്കെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഡല്‍ഹിയിലേത് സ്വയമേവയുണ്ടായ കലാപമായിരുന്നില്ല. നന്നായി രൂപകൽപ്പന ചെയ്തതും മുൻകൂട്ടി ആസൂത്രണം ചെയ്തതുമായിരുന്നുവെന്നും തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരി​ഗണിച്ചത്. വിചാരണ വൈകുന്നതിന് പ്രതികൾ തന്നെയാണ് ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കി. . 

വാദം കേൾക്കൽ പുരോ​ഗമിക്കുകയാണ്. 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്മാർ ആണെന്ന് ആരോപിച്ച് ഖാലിദ്, ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, റഹ്മാൻ എന്നിവർക്കെതിരെ ഭീകരവിരുദ്ധ നിയമവും മുൻ ഐപിസിയിലെ വ്യവസ്ഥകളും പ്രകാരം കേസെടുത്തിരുന്നു. 

Exit mobile version