Site icon Janayugom Online

ഡൽഹി കലാപം: ശരിയായ അന്വേഷണം ഉറപ്പാക്കാൻ സൂപ്പർവൈസറി ടീമുകൾ

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ ശരിയായ അന്വേഷണം ഉറപ്പാക്കാൻ സൂപ്പർവൈസറി ടീമുകൾ രൂപീകരിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മറ്റ് ഉദ്യോഗസ്ഥർക്ക് കത്തയച്ചു. കലാപക്കേസുകളിൽ തീർപ്പുകൽപ്പിക്കാത്ത അന്വേഷണം സമഗ്രമായി അവലോകനം ചെയ്യാനുള്ള ഉത്തരവാദിത്തം ഈ ടീമുകൾക്കാണെന്നും കമ്മിഷണർ വ്യക്തമാക്കി.

 


ഇതുകൂടി വായിക്കുക: ഡല്‍ഹി കലാപം: പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം 


 

രേഖകളിൽ ലഭ്യമായ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ വിശകലനത്തിനും, സാങ്കേതിക സംഘങ്ങളുടെ സഹായത്തോടെയും പിന്തുണയോടെയും അത്തരം കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും, അന്വേഷണ ഉദ്യോഗസ്ഥരെ നയിക്കുന്നതിനും പ്രത്യേക ഊന്നൽ നൽകുമെന്നും കത്തിൽ വ്യക്തമാക്കി. കോൾ വിശദാംശ രേഖകൾ കണ്ടെത്തുന്നതിനും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനുംവേണ്ടി ഡിസിപിയുടെ ഓഫീസ് സമുച്ചയത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, സംഭവസ്ഥലം സന്ദർശിച്ച ജില്ലാ ഫോറൻസിക്, ക്രൈം ടീമുകളുടെ റിപ്പോർട്ടുകളും പൊലീസ് സ്റ്റേഷനുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

 


ഇതുകൂടി വായിക്കുക: കോണ്‍ഗ്രസിലെ കലാപം; മുന്നണിയിലും ലഹള


 

വെള്ളിയാഴ്ചയോടെ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു. ​ഡ​ൽ​ഹി ക​ലാ​പ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ പൊ​ലീ​സ്​ കാ​ണി​ക്കു​ന്ന ഉ​ദാ​സീ​ന​ത​ക്കെ​തി​രെ ഡ​ൽ​ഹി കോ​ട​തി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേസുകളിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൃത്യമായ നടപടികള്‍ ഡല്‍ഹി പൊലീസ് സ്വീകരിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സ്വയം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കോടതി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ പരാജപ്പെട്ടാല്‍ പൊലീസിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സൂപ്പർവൈസറി ടീമുകളുടെ രൂപീകരണം .

Eng­lish sum­ma­ry: Del­hi riots: Super­vi­so­ry teams to ensure prop­er investigation

you may also like this video

Exit mobile version