Site iconSite icon Janayugom Online

ഡല്‍ഹി സ്റ്റേഡിയവും ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സും വിറ്റഴിക്കുന്നു

StadiumStadium

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു (ജെഎല്‍എന്‍) സ്റ്റേഡിയവും ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സും ദേശീയ മോണറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വില്പന നടത്തും.
സ്റ്റേഡിയം വില്പനയ്ക്കായി കേന്ദ്രം ഉടന്‍തന്നെ സാമ്പത്തിക ഉപദേശകനെ ചുമതലപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വൈസറെ നിയമിച്ച ലേല നടപടികള്‍ ആരംഭിക്കുകയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പൂര്‍ത്തിയാകുന്ന രീതിയില്‍ നടപടികള്‍ ഏകോപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സിന്റെ സുരക്ഷ, മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ എന്നിവ പരിഹരിച്ചശേഷം വിറ്റഴിക്കല്‍ നടപടി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ദിരാഗാന്ധി സ്റ്റേഡിയം കൂടാതെ സിറക്പുര്‍, ബംഗളുരു എന്നിവിടങ്ങളിലെ പ്രാദേശിക കേന്ദ്രങ്ങളേയും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിക്കാനുള്ള പൊതുമുതലില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. യമുനാ നദീതടം, ചരിത്ര സ്മാരകങ്ങള്‍, ഡൽഹി അസംബ്ലി എന്നിവയുടെ സാമീപ്യം ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലൂടെയുള്ള ധനസമ്പാദനത്തിനുള്ള സാധ്യത പരിമിതമാക്കിയേക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ട്.
ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ദേശീയ ആസ്തി സമ്പാദന പദ്ധതിയിലൂടെ 2022ലെ സാമ്പത്തിക വര്‍ഷത്തില്‍ 1650 കോടി രൂപ സമ്പാദിക്കാനാണ് കേന്ദ്ര കായിക മന്ത്രാലയം ലക്ഷ്യമിടുന്നത്. നിര്‍ദിഷ്ട പദ്ധതിയിലൂടെ ജെഎല്‍എന്‍ സ്റ്റേഡിയത്തിന്റെ ബാക്കി ഭാഗങ്ങളില്‍ ഷോപ്പിങ് മാള്‍, ഓഫീസ്, ഹോസ്റ്റലുകള്‍ തുടങ്ങിയവയ്ക്കായി കൊടുക്കാനാണ് പദ്ധതി.
ഇന്ത്യന്‍ കായിക മേഖലയുടെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടാണ് വിറ്റഴിക്കലെന്നാണ് ബന്ധപ്പെട്ട വിഭാഗങ്ങളുടെ വാദം.
ഗുജറാത്തിലെ മൂന്ന് ഹൈവേകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ തീരുമാനമായിരുന്നു. 15 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിടുക. നിലവില്‍ 1700 കോടി രൂപ ടോള്‍ വരുമാനം ലഭിക്കുന്നിടത്ത് 18,000 മുതല്‍ 20,000 കോടി വരെ ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: Del­hi Sta­di­um and Indi­ra Gand­hi Sports Com­plex for sale

You may like this video also

Exit mobile version