സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ ഉയരുന്നു. ഏഴ് ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും ആരോഗ്യ മന്ത്രി നിർദേശം നൽകി. മറ്റ് ജില്ലകളിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ, ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം. ഇതിനായി ജില്ലാതല കർമ്മ പദ്ധതി നടപ്പാക്കണം.
അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം, ഫോഗിംങ് ശസ്ത്രീയമാക്കണം, നീണ്ടു നിൽക്കുന്ന പനി ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
English Summary:Dengue cases on the rise; Alert for seven districts
You may also like this video