സീറ്റ് നിഷേധിച്ചതിന് പിന്നാലെ രാജിവെക്കാനൊരുങ്ങി ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം വി പ്രവീണ്‍. നേതൃത്വത്തിന്റെ നിലപാട് വേദനയുണ്ടാക്കിയെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. താൻ സമരത്തില്‍ പങ്കെടുക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധം ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അറിയിച്ചത്.
പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യത്തൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസഹായരാണ്. കാലം സാക്ഷി. ചരിത്രം സാക്ഷി..പ്രതിസന്ധികളിലും പോരാട്ടങ്ങളിലും കൂടെ നിന്ന ഏവർക്കും നന്ദി’. എന്ന അടിക്കുറിപ്പോടു കൂടിയാണ് താൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും രാജിവെക്കുന്നതും തുടരുകയാണ്. വിമത സ്ഥാനാര്‍ഥികളും രംഗത്തെത്തുന്നുണ്ട്.

