Site iconSite icon Janayugom Online

ദന്ത ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയാണ് മരിച്ചത്. കഴുത്തറുത്ത നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഭര്‍ത്താവ് ആദര്‍ശും ഇയാളുടെ അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് മണിയോടെ സൗമ്യയെ കാണാതായതിനെ തുടര്‍ന്ന്  നടത്തിയ പരിശോധനയിലാണ് മുകളിലത്തെ നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version