ഒന്‍പതു വര്‍ഷം മുമ്പ് മരിച്ചു പോയ വ്യക്തിയ്ക്ക് ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്രവാഹനമോടിച്ചതിന്റെ പേരില്‍ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. തൊടുപുഴ കാഞ്ഞിരമറ്റം വെളിപറമ്പില്‍ വി കെ ബാബുവിന്റെ പേരിലാണ് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള നോട്ടീസ് വീട്ടുകാർക്ക് ലഭിച്ചത്. ഒന്‍പതു വര്‍ഷം മുമ്പാണ് ബാബു വൃക്കസംബന്ധമായ രോഗം മൂലം മരിച്ചത്. ആറര വര്‍ഷത്തോളം രോഗബാധിതനായിരുന്നു. വാഹനമോടിക്കാനും അറിയില്ലായിരുന്നു. കഴിഞ്ഞ മെയ് 30ന് കെഎല്‍-5 യു 0075 നമ്പര്‍ വാഹനത്തില്‍ ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചതിനാണ് പിഴയടയ്ക്കാന്‍ നോട്ടീസയച്ചിരിക്കുന്നത്. മങ്ങാട്ടുകവലയിലെ എഐ കാമറയിലാണ് നിയമലംഘനത്തിന്റെ ചിത്രം പതിഞ്ഞത്. പോസ്റ്റോഫീസിൽ നിന്ന് ലഭിച്ച നോട്ടീസ് തുറന്ന് വിവരം അറിഞ്ഞ വീട്ടുകാർ എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിലാണ്.
അടുത്ത നാളുകളില്‍ മാത്രം പ്രവര്‍ത്തന സജ്ജമായ എഐ കാമറയില്‍ പതിഞ്ഞ ചിത്രമടക്കമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് വീട്ടുകാര്‍ക്ക് ലഭിച്ചത്. നോട്ടീസില്‍ നിയമലംഘനം നടത്തിയ ചിത്രത്തിലുള്ള വ്യക്തിയുമായോ വാഹനവുമായോ യാതൊരു ബന്ധവുമില്ല എന്ന് വീട്ടുകാർ പറയുന്നു. ബാബുവിന് സൈക്കിള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് മകന്‍ വിപിന്‍ പറയുന്നു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ 500 രൂപ പിഴയടയ്ക്കണമെന്നാണ് നിര്‍ദേശം.
English Summary: Department of Motor Vehicles sent fine to deceased one
You may also like this video