Site icon Janayugom Online

ആണവായുധങ്ങള്‍ വിന്യസിക്കാം: ആഗോള അഴിമതിവീരനായ ലുക്കാഷെങ്കോയ്ക്ക് കൂടുതല്‍ അധികാരം നല്‍കി

lukashenko

ഭരണഘടനയില്‍ മാറ്റം വരുത്തി ബലാറസ്. ആ​ണ​വാ​യു​ധ​മു​ക്ത രാ​ഷ്ട്ര​മെ​ന്ന പ​ദ​വി ഭ​ര​ണ​ഘ​ട​ന​യി​ല്‍ നി​ന്നും നീ​ക്കം ചെ​യ്ത് ബെ​ലാ​റൂ​സ്. ഇ​തോ​ടെ റ​ഷ്യ​ന്‍ ആ​ണ​വാ​യു​ധ​ങ്ങ​ള്‍ ബെ​ലാ​റൂ​സി​ന്റെ ഏ​ത് ഭാ​ഗ​ത്തും വി​ന്യ​സി​ക്കാം. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷോങ്കോയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. ഇതോടെ 2035 വരെ ലൂക്കാഷെങ്കോയ്ക്ക് അധികാരത്തില്‍ തുടരാം.

ആ​ണ​വ പ്ര​തി​രോ​ധ സേ​ന​യോ​ട് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ളാ​ദി​മി​ര്‍ പു​ടി​ന്‍ ത​യാ​റാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി. ഞാ​യ​റാ​ഴ്ച​യാ​ണ് ഹി​ത​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ബെ​ല​റൂ​സ് അ​ണ​വാ​യു​ധ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്ത​ത്. റ​ഷ്യ​യു​ടെ പൂ​ര്‍​ണ​മാ​യ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബെ​ല​റൂ​സ് ഇ​തി​നോ​ട​കം ത​ന്നെ റ​ഷ്യ​ൻ സൈ​ന്യ​ത്തെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

2019ലെ ഏറ്റവും അഴിമതിക്കാരായ ലോക നേതാക്കളില്‍ ഒന്നാം സ്ഥാനക്കാരനാണ് ലൂക്കാഷെങ്കോ. അധികാരം മുഴുവന്‍ സ്വന്തം വസതിയില്‍ കേന്ദ്രീകരിച്ച സ്വേച്ഛാധിപതിയെന്ന അപഖ്യാതിയും ലൂക്കാഷെങ്കോയ്ക്കുണ്ട്.

കുടിയേറ്റക്കാര്‍ക്കുപുറമേ സ്വന്തം ജനതയോടും കൂടി മോശകരമായി പെരുമാറിയ ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്.

Eng­lish Sum­ma­ry: Deploy nuclear weapons: Gives more pow­er to glob­al cor­rup­tion hero Lukashenko

You may like this video also

Exit mobile version