Site iconSite icon Janayugom Online

ബിജെപി പിന്തുണച്ചിട്ടും പിസിയുടെ തട്ടകത്തില്‍ കനത്ത തിരിച്ചടി ; ജനപക്ഷം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു

ബിജെപിപിന്തുണച്ചിട്ടും പി സി ജോര്‍ജിന്‍റെ തട്ടകത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാംസ്ഥാനത്ത്. ജനപക്ഷതത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിക്ക് പ്രതിനിധിയില്ലാതായി. 13 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗ സഖ്യ ഉയര്‍ന്നു.

കഴിഞ്ഞ തവണ എല്‍ഡിഎഫ് ഇവിടെ നാലാം സ്ഥാനത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്.പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പിസി.ജോര്‍ജിന്റെ ജനപക്ഷത്തിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത്. സിറ്റിങ് സീറ്റ് കൈവിടുക മാത്രമല്ല മൂന്നാം സ്ഥാനത്താകുകയും ചെയ്തു. 

എല്‍ഡിഎഫ് ആണ് വാര്‍ഡ് പിടിച്ചെടുത്തത്.പഞ്ചായത്തംഗമായിരുന്ന ഷെല്‍മി റെന്നി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ശക്തമായ ത്രികോണമത്സരമായിരുന്നു ഇവിടെ. എല്‍ഡിഎഫിലെ ബിന്ദു അശോകന്‍ കോണ്‍ഗ്രസിലെ മഞ്ജു ജെയ്‌മോനെ 12 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിന്ദു അശോകന്‍ 264 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഞ്ജു ജെയ്‌മോന്‍ 252 വോട്ടുകള്‍ പിടിച്ചു. ബിജെപി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥിക്ക് 239 വോട്ടുകളും കിട്ടി. 

Eng­lish Sumamry:
Despite the BJP’s sup­port, the PC plat­form suf­fered a heavy blow jana­pak­sha par­ty was rel­e­gat­ed to the third position 

You may also like this video:

Exit mobile version