Site iconSite icon Janayugom Online

പാക്കിസ്ഥാനിൽ നാശംവിതച് മിന്നൽ പ്രളയം; 243 മരണം

പാക്കിസ്ഥാനിൽ മിന്നല്‍ പ്രളയത്തില്‍ 243 പേർ മരിച്ചു. നിരവധി പേരെ കാണാതായി. നിരവധി വീടുകൾ ഒലിച്ചുപോയി. വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുണർ ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ മാത്രം 157 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട് . രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണെങ്കിലും പ്രതികൂല കാലാവസ്ഥ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മണ്ണും ചെളിയും നിറഞ്ഞ പ്രദേശത്ത് എത്തിച്ചേരാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതയാണ് വിവരം. സിറാന്‍ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. മന്‍സെഹ്ര ജില്ലയിലെ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന രണ്ടായിരത്തോളം വിനോദസഞ്ചാരികളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഗ്ലേഷ്യൽ തടാകത്തിന് സമീപം താമസിക്കുന്ന ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നല്‍കി. ദുരന്ത മേഖലയായ ബജൗറിലേക്ക് ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളുമായി പോയ ഹെലികോപ്റ്റർ തകര്‍ന്നുവീണു. 2 പൈലറ്റുമാർ ഉൾപ്പെടെ 5 പേർ മരിച്ചു. പ്രതികൂലമായ കാലാവസ്ഥയാണ് അപകട കാരണം. ദുരന്തമേഖലയിൽ പാക് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Exit mobile version