Site iconSite icon Janayugom Online

കൂടല്‍മാണിക്യ ക്ഷേത്ര വിവാദത്തിൽ ദേവസ്വം ബോര്‍ഡ് യോഗതീരുമാനം; തസ്തിക മാറ്റാനുള്ള ബാലു നൽകിയ കത്തിൽ വിശദീകരണം തേടും

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി നിയമിച്ച ബാലു തസ്‌തിക മാറ്റാൻ നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ബാലു നല്‍കിയ മെഡിക്കല്‍ ലീവ് അംഗീകരിക്കാനും ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. കത്ത് ലഭിച്ച കാര്യം സ്ഥിരീകരിച്ച കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി, വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നത്.

 

കഴക ജോലികള്‍ക്കായുള്ള നിയമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു കത്ത് നല്‍കിയത്. തസ്തിക മാറ്റി നല്‍കണം എന്നായിരുന്നു ബാലുവിന്റെ ആവശ്യം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് ബാലു ജോലിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ബാലു ഈഴവ സമുദായ അംഗമായതിനാല്‍ കഴക ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തുകയായിരുന്നു.

Exit mobile version