Site iconSite icon Janayugom Online

കിഫ്ബിയുടെ ചിറകിൽ ചടയമംഗലത്ത് വികസന മുന്നേറ്റം; നടപ്പിലായത് കോടികളുടെ പദ്ധതികൾ

സംസ്ഥാനത്ത് വികസനത്തിന് പുതിയ ഊന്നൽ നൽകുന്ന കിഫ്‌ബിയിലൂടെ ചടയമംഗലം മണ്ഡലത്തിൽ പൂർത്തിയാകുന്നത് ഒട്ടേറെ പദ്ധതികൾ. കേരളത്തിന്റെ അടിതട്ട് മുതൽ വികസനം എത്തിക്കുന്ന പദ്ധതിയാണ് കിഫ്ബിയെന്ന് ചടയമംഗലത്തെ പ്രതിനിധീകരിക്കുന്ന മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ചടയമംഗലം പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി 11.75 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. സബ് രജിസ്ട്രാർ ഓഫീസിനായി 8.20 കോടിയാണ് മന്ത്രി അനുവദിച്ചത്.

കടക്കൽ മാർക്കറ്റ് പുതുക്കി പണിയുന്നതിനായി 3.73 കോടി കിഫ്ബി നൽകിയുട്ടുണ്ടെന്നും നിർമാണം ആരംഭിച്ചെന്നും ചിഞ്ചു റാണി പറയുന്നു. അമ്പലംകുന്ന് റോഡ് വിള പോരയിടം റോഡ് വികസനത്തിന് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ ഗവൺമെന്‍റ് സ്കൂളുകളുടെ വികസനത്തിനയും കെട്ടിട നിർമാണത്തിനുമായി ഓരോ കോടി വെച്ചും കുമ്മിൾ സർക്കാർ ഹൈ സ്കൾ കെട്ടിട നിർമാണത്തിന് മൂന്ന് കോടിയുമാണ് മാറ്റിയത്. കടക്കൽ യുപിസ്കൂളിനു, ജിഎച്ച്എസ്. തേവന്നൂർ, ജിഎച്.എസ്സ് കരുവന്നൂർ എന്നീ സ്കൂളുകൾക്കെല്ലാം മൂന്ന് കോടി വെച്ച് നൽകിയെന്നും മന്ത്രി പറഞ്ഞു.

Exit mobile version