Site iconSite icon Janayugom Online

മതിയായ അനുമതിയില്ലാതെ സര്‍വീസ് നടത്തി; എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ

മതിയായ അനുമതിയില്ലാതെ എയർബസ് വിമാനം പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). എയർ വര്‍ത്തിനസ് റിവ്യു സർട്ടിഫിക്കറ്റ് ഇല്ലാതെ വിമാനം എട്ടുതവണ പറത്തിയതിനാണ് പിഴ ചുമത്തപ്പെട്ടത്. എയർഇന്ത്യയുടെ ഉന്നതല മാനേജ്‌മെന്റിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയ ഡിജിസിഎ ഗുരുതരമായ നിയമലംഘനമാണ് എയർ ഇന്ത്യ നടത്തിയതെന്നും കുറ്റപ്പെടുത്തി. 2025 നവംബർ 24നും 25നും ഇടയിൽ ഡൽഹി, ബെംഗളുരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങൾക്കിടയിലാണ് എയർബസ് എ320 നിയമലംഘനം നടത്തി സർവീസ് നടത്തിയത്. സംഭവത്തിൽ ഈടാക്കാവുന്നതിൽ ഏറ്റവും ഉയർന്ന പിഴയാണ് ചുമത്തിയതെന്ന് ഡിജിസിഎ അറിയിച്ചു. രേഖകൾ കൈവശമില്ലാതെ വിമാനം പറത്തിയത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി.

Exit mobile version