Site iconSite icon Janayugom Online

എയര്‍ ഇന്ത്യക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഡിജിസിഎ

എയര്‍ ഇന്ത്യക്ക് ക്ലീന്‍ ചിറ്റ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് വിമാനങ്ങളില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡി ജി സി എ അറിയിച്ചു. ബോയിങ് 787 വിമാനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി ഡി ജി സി എ അറിയിച്ചു. 24 വിമാനങ്ങളിലാണ് പരിശോധന നടത്തിയത്.

ഡി ജി സി എ എയര്‍ ഇന്ത്യയുമായും എയര്‍ ഇന്ത്യ എക്‌സ്പ്രസുമായും നടത്തിയ ഉന്നതതല യോഗത്തിലാണ് പ്രസ്താവന. അഹമ്മദാബാദിൽ എയർ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനം ദുരന്തത്തിൽ പെട്ട് 200‑ലേറെ പേർ മരിച്ചിരുന്നു.അതേസമയം, സാങ്കേതിക തകരാറുകള്‍ മൂലവും മറ്റ്പ്രശ്‌നങ്ങള്‍ കാരണവും ഇന്നലെ ഏഴ് എയര്‍ ഇന്ത്യ രാജ്യാന്തര വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

റദ്ദാക്കിയ വിമാനങ്ങളില്‍ ആറെണ്ണം ബോയിംഗ് 787 ഡ്രീംലൈനറുകളായിരുന്നു. സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കും ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്കും ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ട് വിമാനങ്ങളും ചൊവ്വാഴ്ച റദ്ദാക്കി.

Exit mobile version