സ്‌പൈസ് ജെറ്റ് വിമാനത്തിൽ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. കൂടാതെ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലുണ്ടായ അപകടങ്ങളെയും സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി ഡിജിസിഎ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക്185 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷി ഇടിച്ച് എന്‍ജിന്‍ തകരാറിലായതെന്നാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. അടുത്ത് വിമാന തീപിടിത്തമടക്കം മൂന്ന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
English summary; DGCA initiates probe into SpiceJet Patna-Delhi aircraft fire, 2 other incidents
You may also like this video;