Site iconSite icon Janayugom Online

ധനകോടി ചിറ്റ്സ് തട്ടിപ്പ് : മുഖ്യ പ്രതി അറസ്റ്റിൽ

ധനകോടി ചിറ്റ്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. മുൻ എം.ഡിയും നിലവിലെ ഡയറക്ടർ ബോർഡ് അംഗവുമായ M M യോഹന്നാനെ ബാംഗ്ലൂരിൽ വച്ചാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസമായി ഇയാൾ ഒളിവിലായിരുന്നു.

ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിട്സ്, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെ പണം നഷ്ട്ടപ്പെട്ട പരാതികളിൽ ബത്തേരി പോലീസ് സ്റ്റേഷനിൽ മാത്രം 14 ഓളം കേസുകളും ജില്ലയിലെ മറ്റു സ്റ്റേഷനുകളിലായി മൊത്തം 40 ഓളം കേസുകളും രെജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഡയറക്ട് ബോർഡ് അംഗങ്ങളായ സജി എന്ന സെബാസ്റ്റ്യൻ, ജോർജ് സെബാസ്റ്റ്യൻ എന്നിവർ റിമാന്റിലാണ്.

അന്വേഷണ സംഘത്തിൽ ബത്തേരി ഇൻസ്‌പെക്ടർ SHO എം. എ സന്തോഷ്‌, സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, അജിത്, രജീഷ്, വിപിൻ, ഫിനു എന്നിവരുമുണ്ടായിരുന്നു.

Eng­lish Sum­ma­ry: Dhanako­di chits scam: Main accused arrested
You may also like this video

Exit mobile version