Site iconSite icon Janayugom Online

ധീരജ് വധം: കെഎസ്‌യു യൂണിറ്റ് സെക്രട്ടറി അറസ്റ്റിലായി

dheerajdheeraj

ഇ​ടു​ക്കി ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വിദ്യാര്‍ത്ഥിയും എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​കനുമായ ധീരജിനെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തില്‍ കെഎസ് യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതക ശേഷം അലക്‌സ് പറവൂരിലേയ്ക്ക് മുങ്ങുകയായിരുന്നു. നിഖില്‍ പൈലി , ജെറിന്‍ ജിജോ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അ​തേ​സ​മ​യം, കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നി​ഖി​ല്‍ പൈ​ലി കു​റ്റം​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി ക​രി​മ​ണ​ലി​ല്‍ നി​ന്ന് ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് നി​ഖി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്.
സം​ഭ​വ​ത്തി​ല്‍ കൂടുതല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​കരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Eng­lish Summary:Dheeraj mur­der: KSU unit sec­re­tary arrested
You may like this video also

Exit mobile version