രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധം ശക്തം. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്ന് അംഗങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മോഡിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മോഡി പ്രസംഗിക്കാനായി എത്തിയപ്പോള്‍ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാ് മല്ലികാര്‍ജുൻ ഖര്‍ഗെ എഴന്നേറ്റപ്പോള്‍ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഖർഗെ ഇരുന്ന് പ്രതിഷേധിച്ചാൽ മതിയാകുമെന്നും യുവാക്കൾ ഒരുപാട് ഉണ്ടല്ലോയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഖര്‍ഗെ ആരോഗ്യം ശ്രദ്ധിക്കണമെന്നും മോഡി പറഞ്ഞു. രാജ്യത്ത് എല്ലാ മേഖലയിലും വലിയ മുന്നേറ്റമാണെന്നും ലോകം ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുകയാണെന്നും നരേന്ദ്ര മോഡി പറഞ്ഞു.

