മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട മണക്കോട് സ്വദേശി ജസ്റ്റിൻ(42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം. അടുക്കളയിൽ കറിക്കരിഞ്ഞുകൊണ്ടിരുന്ന ഭാര്യ സുജിമോളുടെ അടുത്തെത്തിയ ജസ്റ്റിൻ പണം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ചതോടെ ഭാര്യയുമായി വാക്കേറ്റമുണ്ടാകുകയും കത്തി പിടിച്ചുവാങ്ങി ആക്രമിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ അനുമോളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അനുമോളുടെ പരാതിയെത്തുടർന്ന് കേസെടുത്ത ഏരൂർ പൊലീസ് ചണ്ണപ്പേട്ടയിൽനിന്നാണ് ജസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

